Above Pot

ചെക്ക് മടങ്ങിയ സംഭവത്തിൽ കാത്തലിക് സിറിയൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : അക്കൗണ്ടിൽ മതിയായ പണം ഉണ്ടായിട്ടും ചെക്ക് മടക്കിയ സംഭവത്തിൽ ബാങ്കിനെതിരെ നൽകിയ പരാതിയിൽ 10,000 രൂപ നഷ്ട[പരിഹാരം നൽകാൻ ഉപ ഭോക്തൃ കോടതി വിധിച്ചു . തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ എൽ ഉണ്ണി കൃഷ്ണൻ കാത്തലിക് സിറിയൻ (സി എസ് ബി ) ബാങ്കിനെതിരെ നൽകിയ പരാതിയിലാണ് കോളേജ് റോഡ് ബ്രാഞ്ച് മാനേജർക്കും , ബാങ്ക് ചെയർ മാനും എതിരെ വിധി വന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

ഉണ്ണി കൃഷ്ണൻ എച്ച് ഡി എഫ് സി ബാങ്കിൽ നിന്നും വാഹന വായ്പ എടുക്കാൻ സി എസ് ബി ബാങ്കിലെ ചെക്ക് ആണ് നൽകിയിരുന്നത് . ഈ ചെക്കുകൾ ആണ് അക്കൗണ്ടിൽ പണം ഉണ്ടായിട്ടും സി എസ് ബാങ്ക് മടക്കിയത് . ഇതിനെതിരെ നൽകിയ ഹർജിയ്‌ല ആണ് പ്രസിഡന്റ് സി ടി സാബു അംഗങ്ങളായ ഡോ . കെ രാധാകൃഷ്ണൻ നായർ , എസ് .ശ്രീജ എന്നിവരടങ്ങിയ ഉപ ഭോക്തൃ കോടതി 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവിലേക്ക് 3,000 നൽകാനും വിധിച്ചത് . ഹർജിക്കാരന് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി