Post Header (woking) vadesheri

ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. കടകളുടെ പ്രവര്‍ത്തന സമയം കൂട്ടും. എത്രസമയം കടകള്‍ തുറക്കാം എന്നതിലും തീരുമാനം ഇന്ന് അറിയാം. ടിപിആറിന് പകരം രോഗികളുടെ എണ്ണം നോക്കിയാവും നിയന്ത്രണം. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

Arya bhavan inner

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടി ആലോചനയിലുണ്ട്. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം

Second Paragraph  Sarovaram(working)