തൃശ്ശൂരിൽ രോഗവ്യാപനത്തിൽ പകച്ച് ജില്ലാ ഭരണകൂടം, 2693 പേർക്ക് കൂടി കോവിഡ് ,ടി പി ആർ 15.23 %

Above Post Pazhidam (working)

തൃശ്ശൂര്‍ : തൃശ്ശൂരിൽ രോഗവ്യാപനത്തിൽ പകച്ച് ജില്ലാ ഭരണകൂടം , ജില്ലയില്‍ ശനിയാഴ്ച്ച 2,693 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,418 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,984 ആണ്. 3,13,778 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.23% ആണ്.

Poonthanam

Vasudev Inn
  ജില്ലയില്‍  ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,680 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03  പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 178 പുരുഷന്‍മാരും 190 സ്ത്രീകളും പത്ത് വയസ്സിനു താഴെ 119 ആണ്‍കുട്ടികളും 84 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
Rugmani 700-200

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 260
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 539
സര്‍ക്കാര്‍ ആശുപത്രികളില്‍ – 418
സ്വകാര്യ ആശുപത്രികളില്‍ – 405
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 836

കൂടാതെ 6,267 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,310 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 341 പേര്‍ ആശുപത്രിയിലും 1,969 പേര്‍ വീടുകളിലുമാണ്.

     17,687 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 11,285  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,212 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 190 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,43,284 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പഴഞ്ഞി, കടപ്പുറം, ആനന്ദപുരം, വെളളാനിക്കര, മുല്ലശ്ശേരി എന്നിവിടങ്ങളില്‍ നാളെ  (01ന് )  മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി   ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,026 41,576
മുന്നണി പോരാളികള്‍ 39,337 27,183
18-44 വയസ്സിന് ഇടയിലുളളവര്‍ 2,75,176 29,803
45 വയസ്സിന് മുകളിലുളളവര്‍ 8,20,340 4,22,179
ആകെ 11,83,879 5,20,741