തൃശ്ശൂർ ജില്ലയിൽ 2,623 പേര്‍ക്ക് കൂടി കോവിഡ് , ടി പി ആർ 14.74%

Above Post Pazhidam (working)

തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 2,623 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,016 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,527 ആണ്. തൃശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,16,247 ആണ്. 3,03,940 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.74% ആണ്.

Poonthanam

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2,606 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 179 സ്ത്രീകളും പത്ത് വയസ്സിനു താഴെ 92 ആണ്‍കുട്ടികളും 107 പെണ്‍കുട്ടികളുമുണ്ട്.

Vasudev Inn

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ – 249
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 613
സര്‍ക്കാര്‍ ആശുപത്രികളില്‍ – 300
സ്വകാര്യ ആശുപത്രികളില്‍ – 342
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 718

First Paragraph Jitesh panikar (working)
Rugmani 700-200

കൂടാതെ 5,682 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,498 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 272 പേര്‍ ആശുപത്രിയിലും 1,226 പേര്‍ വീടുകളിലുമാണ്.

 17,797 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 12,749  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,840 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 208 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,75,145 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


അടാട്ട്, മാടവന, മതിലകം, ആനന്ദപുരം, കാറളം, വെളളാങ്കല്ലൂര്‍, പടിയൂര്‍, പുത്തൂര്‍, പാഞ്ഞാള്‍, പൂമല എന്നിവിടങ്ങളില്‍ നാളെ (28/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,859 41,518
മുന്നണി പോരാളികള്‍ 39,209 27,165
18-44 വയസ്സിന് ഇടയിലുളളവര്‍ 2,42,963 26,562
45 വയസ്സിന് മുകളിലുളളവര്‍ 7,91,892 3,90,133
ആകെ 11,22,923 4,85,378