ഗുരുവായൂരപ്പന്റെ വെണ്ണയും മോഷ്ടിച്ചു, നാലു ലക്ഷം രൂപയുടെ വെണ്ണയാണ് നഷ്ടപ്പെട്ടത് .
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ വെണ്ണയും മോഷ്ടിച്ചു , നാലു ലക്ഷം രൂപയുടെ വെണ്ണയാണ് മോഷണം പോയത് . ദേവസ്വത്തിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് നാല് ലക്ഷം രൂപയുടെ വെണ്ണ നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത് . ഇത് സംബന്ധിച്ചു ഓഡിറ്റ് വിഭാഗം ഭരണ സമിതിക്ക് റിപ്പോർട്ട് നൽകി . വെണ്ണയുടെ സ്റ്റോക്ക് കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് മാനേജറെ ദേവസ്വം നിയമിച്ചിട്ടുണ്ട് .
ഇത് പോലെ കുങ്കുമ പൂവ് തുടങ്ങി എല്ലാ വസ്തുക്കളുടെയും സ്റ്റോക്ക് കൈകാര്യം ചെയ്യാൻ നിരവധി അസിസ്റ്റന്റ് മാനേജർമാരുണ്ട് അവരെ നിരീക്ഷിക്കാൻ ക്ഷേത്രം മാനേജരും ഉണ്ട് . ഇവർ അറിയാതെ മോഷണം നടക്കില്ല എന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ നിലപാട് . സ്വർണ ലോക്കറ്റ് വിറ്റ വകയിൽ 27.5 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത് ചൂടാറും മുൻപാണ് വെണ്ണ മോഷ്ടിച്ച വിവരം പുറത്തു വരുന്നത് .
ഇതോടെ 2016 മുതലുള്ള ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ശക്തമാണ് .
ക്ഷേത്രത്തിലെ സ്വർണ ശേഖരവും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടി വരും . വെണ്ണ മോഷ്ടിച്ചവർക്ക് സ്വർണം മോഷ്ടിക്കാൻ എന്താണ് പ്രയാസമെന്നാണ് ഭക്തരുടെ ചോദ്യം