Above Pot

വാരാന്ത്യ ലോക്ക്ഡൗൺ തുടരും, കേരളത്തിൽ കൊവിഡ് നിരക്ക് കൈവിട്ട നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും. ബക്രീദ് ഇളവുകൾ അടക്കം നൽകിയതിനെ സുപ്രീം കോടതി വിമർശിച്ച പശ്ചാത്തലത്തിലാണിത്. കൂടുതൽ ഇളവുകൾ ഉണ്ടാകില്ല. ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ സുപ്രീം കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കരുതെന്ന താക്കീതും കോടതി നൽകിയിരുന്നു

First Paragraph  728-90

Second Paragraph (saravana bhavan

രാജ്യം രണ്ടാം തരംഗം അവസാനിച്ച് മൂന്നാം തരംഗത്തിനെ നേരിടാൻ കാത്തിരിക്കുന്ന വേളയിൽ കേരളത്തിൽ ഇപ്പോഴും രണ്ടാം തരംഗം ശക്തമായി നിലക്കുകയാണ്. രണ്ട് തരംഗങ്ങൾക്കിടയിലുള്ള ഇടവേള എത്രയും നീട്ടാനാവുമോ അത്രയും ജീവനുകൾ രക്ഷിച്ചെടുക്കാനാവും എന്ന അഭിപ്രായമാണ് വിദഗ്ദ്ധർക്കുള്ളത്. എന്നാൽ കേരളത്തിൽ ഇത് എങ്ങനെ സംഭവിക്കും എന്ന് പ്രവചിക്കുവാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇന്ന് 16,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്നതും തിരിച്ചടിയാവുന്നുണ്ട്. ഇന്ന് 11.91 ശതമാനമാണ് ടി പി ആർ. നിയന്ത്രണങ്ങൾ എത്ര കണ്ട് കടുപ്പിച്ചിട്ടും പത്തിന് താഴേയ്ക്ക് ടി പി ആർ എത്തിക്കാനാവാഞ്ഞത് വെല്ലുവിളിയായിരുന്നു. ഇതിന് പുറമേ മൂന്ന് ദിവസത്തെ ബക്രീദ് ഇളവുകൾ കൂടി വന്നതോടെ നിരത്തുകളിൽ തിരക്ക് കൂടുകയായിരുന്നു. ട്രാഫിക്ക് കുരുക്കിലമരുമെന്ന് ഭയന്ന് റോഡുകളിൽ നിന്നും പൊലീസ് പരിശോധന നടത്താതായതും നിയന്ത്രണങ്ങൾ പാളാൻ കാരണമായി.

ഇന്ന് എട്ട് ജില്ലകളിലാണ് കൊവിഡ് നിരക്ക് ആയിരം കടന്നത്. മലപ്പുറം 2752, തൃശൂർ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055 എന്നീ ജില്ലകളിലാണ് രോഗ നിരക്ക് ആയിരത്തിനും മുകളിലെത്തിയത്. കൊവിഡ് മരണങ്ങളും ദിവസവും നൂറിന് മുകളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നും 104 മരണങ്ങളാണ് ഇത്തരത്തിൽ സ്ഥിരീകരിച്ചത്