ഗുരുവായൂരപ്പന്റെ 27.5 ലക്ഷംരൂപ തട്ടിയ സംഭവം , ദേവസ്വം ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സ്വർണ വെള്ളി ലോക്കറ്റുകൾ വിറ്റ 27 .5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപെട്ട് ബി.ജെ.പി ഗുരുവായൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബ് നാഷ്ണൽ ബാങ്കിൻ്റെ മുന്നിൽ നിന്നും ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി.തുടർന്ന് നടത്തിയ ധർണ്ണ ബി.ജെ.പി തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.

Above Pot

ബിജെപി നഗരസഭ പ്രസിഡന്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.ബിജെപി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽമഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറി സുമേഷ് തേർളി,സുഭാഷ് മണ്ണാരത്ത്,പ്രബീഷ് തിരുവെങ്കിടം, ശോഭഹരിനാരായണൻ,ജ്യോതി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.