Above Pot

വഴിപാട്കാരെ കിട്ടിയില്ല, കിഴക്കേ ദീപസ്‌തംഭത്തില്‍ തിരിതെളിയിയ്ക്കാതെ ക്ഷേത്രം അധികൃതർ

ഗുരുവായൂര്‍ : വഴിപാട് കാരെ കിട്ടിയില്ല ശ്രീഗുരുവായൂരപ്പന്റെ കിഴക്കേ ഗോപുരനടയിലെ ദീപസ്‌തം ഭത്തില്‍ തിരിതെളിയിയ്ക്കാതെ ക്ഷേത്രം അധികൃതർ . കര്‍ക്കിടക മാസാരംഭ ദിനമായ ശനിയാഴ്ച വൈകീട്ട്, ശ്രീഗുരുവായൂരപ്പന്റെ കിഴക്കേ ഗോപുരനടയിലെ ദീപസ്‌തംഭത്തില്‍ തിരിതെളിയിയ്ക്കാതെ ക്ഷേത്രം അധികാരികള്‍ അലംഭാവം കാണിച്ചു. വിശ്വാസികൾ ഭക്തി മാസമായി കണക്കാക്കുന്ന കർക്കിടകത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും വിളക്കുകൾ തെളിയിച്ചു രാമായണ മാസത്തെ വരവേൽക്കുമ്പോഴാണ് വഴിപാടു കാർ ഇല്ലെന്നു പറഞ്ഞു കിഴക്കേ ദീപ സ്തംഭം ഇരുട്ടിൽ ആക്കിയത് .

First Paragraph  728-90

Second Paragraph (saravana bhavan

ആറായിരത്തോളം രൂപയാണ് ദീപ സ്തംഭം കത്തിക്കാൻ വഴിപാടുകാരുടെ കയ്യിൽ നിന്ന് ദേവസ്വം ഈടാക്കുന്നത് . 13-തട്ടുകളുള്ള ദീപസ്തംഭത്തില്‍ ഒരുദിവസം കത്തിയ്ക്കാന്‍ ആവശ്യമുള്ളത് വെറും ഒരു ടിന്‍ എണ്ണമാത്രമാണ്. വഴിപാട് കാരെ ലഭിച്ചില്ലെങ്കിൽ ഒരു ടിൻ എണ്ണ വാങ്ങാൻ ദേവസ്വം എന്തിനാണ് പിശുക്ക് കാണിക്കുന്നത് എന്നാണ് ഭക്തരുടെ ചോദ്യം . കോവിഡ് കാരണം വരുമാനമില്ലാതായ കേരളത്തിലെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതമാണ് ഗുരുവായൂർ ദേവസ്വം ധന സഹായം നൽകാൻ പോകുന്നത് .

ഇതിനു പുറമെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ വാരി കോരി കൊടുക്കുകയും, അത്ദേവസ്വം നിയമവും ചട്ടവും പ്രകാരം തെറ്റാണ് എന്ന് ചൂണ്ടി കാട്ടി എത്രയും പെട്ടെന്ന് ആ തുക ദേവസ്വത്തിലേക്ക് തിരിച്ചടക്കാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ 16 ലക്ഷം രൂപ ചിലവിട്ട് സുപ്രീം കോടതിയിൽ ഹർജി നല്കാൻ ഗുരുവായൂരപ്പന്റെ പണം ഉപയോഗിക്കുന്ന ഭരണ സമിതിക്ക് ഒരു ടിൻ എണ്ണ വാങ്ങാൻ പണമില്ലേ എന്നുമാണ് ഭക്തർ ചോദിക്കുന്നത്.