Header 1 vadesheri (working)

കൗമാരക്കാരിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പിടിയില്‍

Above Post Pazhidam (working)

 തൃത്താല : കറുകപുത്തൂരിൽ കൗമാരക്കാരിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പിടിയില്‍. കറുകപ്പുത്തൂര്‍ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.കേസില്‍ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്ബിയില്‍ നിന്നാണ് പിടികൂടിയത്.

First Paragraph Rugmini Regency (working)

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുമായാണ്. രണ്ടിടങ്ങളില്‍ വെച്ച്‌ ഇയാള്‍ പെണ്‍കുട്ടിയുടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.2019ലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് കാണിച്ച്‌ കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്.

Second Paragraph  Amabdi Hadicrafts (working)

പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ഹോട്ടലുകളില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. രണ്ട് തവണ വ്യത്യസ്ഥ ഹോട്ടലുകളില്‍ നിന്നായി യുവാവിനൊപ്പം പെണ്‍കുട്ടിയെ പോലിസ് പിടികൂടിയിരുന്നു.

ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.