തൃശ്ശൂരിൽ 1500 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91%

Above Post Pazhidam (working)

Poonthanam

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1176 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,371 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,598 ആണ്. 2,62,596 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91% ആണ്.

Vasudev Inn
  ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 90 പുരുഷന്‍മാരും 127 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആണ്‍കുട്ടികളും 53 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 147
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 680
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 249
  4. സ്വകാര്യ ആശുപത്രികളില്‍ – 352
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 629
Rugmani 700-200

കൂടാതെ 5,814 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,504 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 207 പേര്‍ ആശുപത്രിയിലും 1,297 പേര്‍ വീടുകളിലുമാണ്.

ചാമക്കാല, വല്ലച്ചിറ, മാടക്കത്തറ, പുന്നയൂര്‍ക്കുളം, വലപ്പാട്, പുന്നയൂര്‍, പാസ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നാളെ (01/07/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 47,176 40,454
  2. മുന്നണി പോരാളികള്‍ 38,004 26,029
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,27,097 2430
  4. 45 വയസ്സിന് മുകളിലുളളവര്‍ 6,98,506 2,05,175
    ആകെ 9,10,783 2,74,088