Header 1 vadesheri (working)

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു.

Above Post Pazhidam (working)

തൃശൂർ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്ക് മാത്രമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 102 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 56,994 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.87 ശതമാനമായി ഉയര്‍ന്നു. 

First Paragraph Rugmini Regency (working)

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,0316,897 ആയി. രോഗമുക്തി നേടിയവര്‍ 2,93,66,601 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 907 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണം 3,97,637. നിലവില്‍ 5,52,659 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.