Post Header (woking) vadesheri

ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചു : വി ഡി സതീശൻ

Above Post Pazhidam (working)

Ambiswami restaurant

തൃശൂര്‍: ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഡകരേയും പാർട്ടി സംരക്ഷിക്കുകയാണ്. കള്ളക്കടത്ത് സ്ത്രീ പീഡനക്കേസുകളിൽ ഒരു ഘട്ടം കഴിഞ്ഞാൽ അന്വേഷണം അവസാനിപ്പിക്കുകായാണ്. കൊലയാളികളെയും കുടുംബങ്ങളെയും പാർട്ടി സംരക്ഷിക്കുന്നു എന്നും വി ഡി സതീശൻ ആരോപിച്ചു. രാമനാട്ടുകരയിലെ സ്വർണകള്ളക്കടത്ത് പ്രതികൾക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ തൃശൂരിൽ ആവശ്യപ്പെട്ടു.

ക്വട്ടേഷൻ വിരുദ്ധ ക്യാമ്പെയിൻ നടത്തി സ്വയം വെള്ളപൂശാനാണ് സിപിഎം ശ്രമിക്കുന്നത്. ടിപി കേസ് പ്രതികൾ ജയിലിൽ കിടന്ന് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ കൊലപാതകൾക്ക് ശേഷം സ്വര്‍ണക്കടത്തിലേക്ക് അവര്‍ തിരിച്ച് പോയി. ഇവരുടേതായി പുറത്ത് വന്ന ഓഡിയോയിൽ പാർട്ടി പങ്ക് നൽകാൻ പറയുന്നുണ്ട്. ഇത് സിപിഎം അറിവോടെ തന്നെ ആണെന്നും വി ഡി സതീശൻ ആരോപിച്ചു.

Second Paragraph  Rugmini (working)

കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകരുണ്ടായപ്പോൾ 100 പേരെ അഭിമുഖത്തിന് വിളിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടും, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നും റാങ്കുകൾ നൽകി ആ നിയമനത്തെ മുഴുവൻ അട്ടിമറിച്ചു. കൊലപാതകങ്ങളെ പരസ്യമാ‍യി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു

Third paragraph

ക്രിമിനൽ സംഘങ്ങളുടെ അടിമകളായിട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇല്ലെങ്കിൽ അവർ എല്ലാ രഹസ്യങ്ങളും തുറന്നു പറയും എന്ന അവസ്ഥായാണ്. കൊടകര, വനം കൊള്ള കേസ്, രാമനാട്ടുകര കേസുകൾ പ്രതിപക്ഷം നിരീക്ഷിക്കുന്നുണ്ട്. കേസുകളുടെ പുരോഗതി കണ്ടു നിയമ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അട്ടിമറി ശ്രമങ്ങൾ തുറന്നു കാട്ടുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി