Post Header (woking) vadesheri

പുന്ന കഞ്ചാവ് കേസിലെ മുഖ്യ പ്രതി ഷാമിലിനെ പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : പുന്നയിൽ മൂന്നു കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽപുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ബഷീർ മകൻ ഷാമിൽ (32 ) ആണ് അറസ്റ്റിലായത്. . ഷാമിലിന്റെ പുന്നയിലുള്ള വീട്ടിൽ വെച്ച് 3 കിലോ ഉണങ്ങിയ കഞ്ചാവ് ചെറിയ പാക്കറ്റിനുള്ളിലേക്ക് ആകുന്നതിനിടയിൽ പോലീസിനെ കണ്ട് ഷാമിൽ ഓടി രക്ഷ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പേരകം വൈശ്യം വീട്ടിൽ മൊയ്തുട്ടി മകൻ ഷക്കീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷക്കീർ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

Ambiswami restaurant

നിരവധി കേസുകളിൽ പ്രതിയായ ഷാമിൽ വെങ്കിടങ്ങിലെ സഹോദരി യുടെ വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് മനസിലാക്കിയ പോലീസ് പുലർച്ചെ വീട് വളഞ്ഞു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ പി ജയപ്രസാദിന്റെ നേതൃത്വത്തിൽ എസ്‌ ഐ മാരായ സി കെ നൗഷാദ് , യാസിർ, സി പി ഒ മാരായ ശരത്ത്, ആശിഷ് , ഷിനു, ജയകൃഷ്ണൻ, വിനീത്, ശബരികൃഷ്ണൻ, ബിനിൽ ബാബു, എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Second Paragraph  Rugmini (working)

Third paragraph