ഗുരുവായൂർ : ഗുരുവായൂരിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു ,വാർഡുകൾ കൺടൈൻമെന്റ് സോണിലേക്ക് . വാർഡ് 19 ആണ് ഇന്ന് കൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത് , വാർഡ് 12 ,ഇന്നലെയും , വാർഡ് 41 കൊളാടി പറമ്പ് കഴിഞ്ഞ ദിവസവും കൺടൈൻമെന്റ് സോൺ ആയി ജില്ലാ ഭരണ കൂടം പ്രഖ്യാപിച്ചിരുന്നു .
വാർഡ് 19 ൽ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് വാർഡ് 12 ൽ 33 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അർബൻ മേഖയിൽ 112 പേർക്കും തൈക്കാട് മേഖലയിൽ 58 പേർക്കും പൂക്കോട് മേഖലയിൽ 100പേർക്കും ആണ് രോഗം സ്ഥിരീകരിച്ചത് .ഇതോടെ നഗര സഭ പ്രദേശത്ത് രോഗികളുടെ എണ്ണം 270 ആയി ഉയർന്നു
രോഗ ബാധിതർ വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി കഴിഞ്ഞ ദിവസം രോഗികളായ രണ്ടു സ്ത്രീകളാണ് വാർഡ് 19 ൽ ഇറങ്ങി നടന്നത് . കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്ന കോവിഡ് രോഗിക്ക് സാധനങ്ങൾ നല്കാൻ കടയുടമ തയ്യാറാകാതിരുന്നതോ ടെ കടയുടെ മുന്നിൽ നിന്നും മാറാൻ ഇവർ കൂട്ടാക്കിയില്ലത്രേ ഒടുവിൽ ആർ ആർ ടി പ്രവർത്തകർ എത്തിയാണ് ഇവരെ വീട്ടിലേക്ക് മടക്കി കൊണ്ട് പോയത്.