പ്രകൃതി വിരുദ്ധ പീഢനം; കുട്ടിക്ക് സിപിഐ അഭിഭാഷക സംഘടന നിയമസഹായം നല്‍കും

Above Pot

ചാവക്കാട് : ഒരുമനയൂരില്‍ നിരവധി പേരുടെ പീഡനത്തിന് ഇരയായ ആണ്‍കുട്ടിക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ സിപിഐ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് തീരുമാനിച്ചു. ഐഎഎല്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍, അഭിഭാഷകരായ ലാജു ലാസര്‍, ബിജു പി ശ്രീനിവാസ്, സുബ്രഹ്‌മണ്യന്‍, പ്രത്യുഷ് ചൂണ്ടലാത്ത് എന്നിവരടങ്ങിയ പാനലാണ് നിയമസഹായം നല്‍കുക.

അഭിഭാഷകസംഘം അടുത്ത ദിവസം ഇരയുടെ വീട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസമാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ 5 പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനായി പണം നല്‍കി വശീകരിച്ചാണ് കുട്ടിയെ ആളുകള്‍ ഒഴിഞ്ഞ സമയം നോക്കി പ്രതികളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡനത്തിനിരയാക്കിയത്. ഈ സംഭവുമായി ബന്ധപെട്ട്, കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ നാട്ടുകാരില്‍ ആക്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.