ഷാഹിദ കമാലും കുരുക്കിൽ – ഡിഗ്രിയും, ഡോക്റ്ററേറ്റും വ്യാജം
തിരുവനന്തപുരം: വനിതാ കമ്മീഷനെ പ റ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേർത്തതാണെന്ന് പരാതി. ഒരു ചാനൽ ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ് ഈ ആരോപണം ഉന്നയിച്ചത്. സർവ്വകലാശാലയിൽ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇവർക്ക് ബികോം വരെ മാത്രമാണ് പഠിച്ചത്.
ബികോം മൂന്നാം വർഷ ഇവർ പാസായിട്ടില്ല. അതിനാൽ തന്നെ ഡിഗ്രീ യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ല. അധികയോഗ്യത പിജിഡിസിഎ ആണെന്നാണ് സർവകാലാശ രേഖയിൽ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരി പറയുന്നത്
ഇലക്ഷൻ കമ്മീഷനിൽ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നൽകിയ സത്യവാങ്മൂലം ഞാൻ ശേഖരിച്ചു. തുടർന്ന് ഞാൻ കേരള സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങൾ ശേഖരിച്ചു. ആ രേഖകൾ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സർവ്വകലാശാലയ്കക് കീഴിലെ അഞ്ചൽ സെൻ്റ് ജോണ്സ് കോളേജിൽ ഇവർ പഠിച്ചത്. എന്നാൽ ബികോം പൂർത്തിയാക്കാനായിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ പ്രകാരം ഇവർ വിദ്യാഭ്യാസയോഗ്യതയായി ബികോം, പിജിഡിസിഎ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാൾക്ക് പിജി പാസാവാൻ സാധിക്കില്ല. അതിനാൽ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവർ എന്നു പാസായി. പിന്നെ എപ്പോൾ പിജിയും പിഎച്ച്ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല
ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. ഗുരുതരമായ ആരോപണം പരിശോധിക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും ചാനൽ ചർച്ചയിൽ ആവശ്യപ്പെട്ടു .
2009-ൽ കാസർഗോഡ് ലോക്സഭാ സീറ്റിലും 2011-ൽ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് നൽകിയ സത്യവാങ്മൂലത്തിലും ബികോം ആണ് തൻ്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ താൻ ബികോം പാസായിട്ടില്ലെന്നും കോഴ്സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു.