Header Aryabhvavan

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം 27ന്

Above article- 1

ഗുരുവായൂർ: ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മികച്ച വ്യക്തിത്വവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പതിനേഴാം ചരമവാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലളിതമായി ആചരിക്കും . ഇതോടനുബന്ധിച്ച് 27 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്അനുസ്മരണ സമ്മേളനം ഓൺലൈൻ ആയി നടത്തും. 28 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തും.

Astrologer

അന്നേ ദിവസം ഉച്ച തിരിഞ്ഞ് 3 മണിക്ക് ഗുരുവായൂർ ഗവ യു .പി സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം ടി.എൻ പ്രതാപൻ എം പി നിർവ്വഹിക്കും. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ മുഖ്യാതിഥിയാകും. ഓൺ ലൈൻ അനുസ്മരണ സമ്മേളനത്തിൽ ഗുരുവായൂരിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Vadasheri Footer