Above Pot

കോവിഡ് ചികിത്സ, മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കോവിഡ്​ ചികിത്സക്കായുള്ള മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈകോടതി. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്​ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല.

First Paragraph  728-90

Second Paragraph (saravana bhavan

എന്നാല്‍ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്ന വ്യവസ്ഥ ശരിയ​ല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതി ഇടപെട്ടതോടെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്ന്​ സര്‍ക്കാര്‍ കോടതിയെ അറിയിച്ചതായാണ്​ വിവരം. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.ആ​ശുപത്രി മാനേജ്​മെന്‍റുകളുടെ ആവശ്യം പരിഗണിച്ചാണ്​ ആരോഗ്യ വകുപ്പ്​ പ്രസ്​തുത തീരുമാനം കൈകൊണ്ടിരുന്നത്​. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ സർക്കാർ തീരുമാനമെന്ന്​ ആക്ഷേപമുണ്ടായിരുന്നു