Above Pot

വിഴിഞ്ഞത്ത് തീകൊളുത്തി മരിച്ച അർച്ചനയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു

തിരുവനന്തപുരം : വി​ഴി​ഞ്ഞം പ​യ​റ്റു​വി​ള​യി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ അർച്ചനയുടെ മൃതദേഹവുമായി ബന്ധുക്കൾ റോഡിൽ പ്രതിഷേധിച്ചു. ഭ​ർ​ത്താ​വ് സു​രേ​ഷി​നെ ചോദ്യം ചെയ്​ത്​ വിട്ടയച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം. ഇതിനെത്തുടർന്ന്​ സുരേഷിനെ വി​ഴി​ഞ്ഞം പൊ​ലീ​സ് വീണ്ടും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ങ്ങാ​നൂ​ർ ചി​റ​ത്ത​ല വി​ളാ​ക​ത്ത് അ​ർ​ച്ച​ന​യി​ൽ അ​ശോ​ക​ൻ-​മോ​ളി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ അ​ർ​ച്ച​ന​യെ​ (24) ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ഒാ​ടെ​ പ​യ​റ്റു​വി​ള​യി​ലെ വാ​ട​ക വീ​ട്ടി​ൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

വിഴിഞ്ഞം-തിരുവനന്തപുരം റോഡിൽ മൃതദേഹവുമായാണ്​ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം. തുടര്‍ന്ന് കോവളം എം.എൽ.എ എം.വിൻസന്‍റ്​ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിച്ചു. ഇതിനെത്തുടർന്നായിരുന്നു പൊലീസ്​ സുരേഷിനെ കസ്റ്റഡിയിലെടുത്തത്​.നി​ല​വി​ളി കേ​ട്ട് മു​ക​ളി​ല​ത്തെ നി​ല​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കു​ടും​ബം വാ​തി​ൽ തു​റ​ന്ന് നോ​ക്കു​മ്പോ​ൾ ശ​രീ​ര​ത്തി​ൽ തീ ​പ​ട​ർ​ന്ന​നി​ല​യി​ലാ​യി​രു​ന്നു അ​ർ​ച്ച​ന. ഇ​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ർ​കൂ​ടി എ​ത്തി തീ​കെ​ടു​ത്തി വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ർ​ച്ച​ന​യും ഭ​ർ​ത്താ​വ് സു​രേ​ഷും ത​മ്മി​ൽ ഇ​ട​ക്കി​ടെ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് ഇ​രു​വ​രും അ​ർ​ച്ച​ന​യു​ടെ കു​ടും​ബ​വീ​ട്ടി​ൽ പോ​യി​രു​ന്നു. ഈ ​സ​മ​യം സു​രേ​ഷി​െൻറ കൈ​വ​ശം കു​പ്പി​യി​ൽ ഡീ​സ​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​ർ​ച്ച​ന​യു​ടെ പി​താ​വ് അ​ശോ​ക​ൻ പ​റ​ഞ്ഞു. വീ​ട്ടി​ൽ ഉ​റു​മ്പ് ശ​ല്യ​മു​ണ്ടെ​ന്നും അ​തി​നെ ന​ശി​പ്പി​ക്കാ​നാ​ണ് ഡീ​സ​ൽ വാ​ങ്ങി​യ​തെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞ​ത്രെ. അ​ർ​ച്ച​ന​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്​ മാ​താ​വ് മോ​ളി ആ​രോ​പി​ച്ച​തോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് സു​രേ​ഷി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​സ​മ​യം സു​ഹൃ​ത്തി​െൻറ വീ​ട്ടി​ലാ​യി​രു​ന്നെ​ന്നാ​ണ് സു​രേ​ഷ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​ത് ശ​രി​വെ​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭിച്ചിരുന്നു. “,