Madhavam header
Above Pot

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനംനാളെ .

ഗുരുവായൂർ : ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 19ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി ചേരുന്ന യോഗത്തിൽ പിന്നോക്ക ക്ഷേമ ,ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ഡി.ജി.പി .ലോക്നാഥ് ബെഹ്റ, ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ, തൃശ്ശൂർ എം.പി..ടി.എൻ പ്രതാപൻ, .വിജയ്.എസ്.സാഖറെ ഐപിഎസ്, .അശോക് യാദവ് ഐപിഎസ് , .എ.അക്ബർ ഐപിഎസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ .എം.കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ .കെ.ബി.മോഹൻദാസ്, . ആദിത്യ ഐപിഎസ്, മുൻ എം.എൽ.എ..കെ.വി.അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും.

Astrologer


2019- 2020 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചിലവഴിച്ചാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. അസി. പോലീസ് കമ്മീഷണറുടെ കാര്യാലയം, പോലീസ് സ്റ്റേഷൻ കൺട്രോൾ റൂം, പിൽഗ്രിം & പബ്ലിക് ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും.

.

ഗുരുവായൂര്‍ തെക്കേനടയില്‍ പഴയ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നിടത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിതീര്‍ത്തിട്ടുള്ളത്. നാലു നിലകളിലുള്ള മന്ദിരമാണ് പദ്ധതിയുണ്ടായിരുന്നെങ്കിലും, തല്‍കാലത്തേയ്ക്ക് രണ്ടു നിലയാണ് 6000 ചതുരശ്രയടി വിസ്തൃതിയില്‍ പണികഴിപ്പിച്ചിട്ടുള്ളത്. മുകള്‍ നിലയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസും, താഴെ സി.ഐ ഓഫീസും, തൊട്ടടുത്ത് എസ്.ഐ.മാരുടെ ക്യാബിനുകളുമാണ്. വാഹനങ്ങള്‍ക്കായി അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഗുരുവായൂരില്‍ ആദ്യമായാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ കാര്യാലയവും, ടെമ്പിള്‍ സ്റ്റേഷനും ഒരു കുടക്കീഴിലാകുന്നത്. മൊത്തം 50-ഓളം പോലീസുകാരുണ്ട്, ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍. അവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യംകൂടി പുതിയ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. . സ്ഥലസൗകര്യമില്ലാത്തതുകൊണ്ടാണ് 2019-ല്‍ നേരത്തെയുണ്ടായിരുന്ന ടെമ്പിള്‍ സ്റ്റേഷന്‍ പൊളിച്ച് പുതിയത് നിര്‍മ്മിച്ചിട്ടുള്ളത്. ഇടുങ്ങിയ വഴിയും, വീര്‍പ്പുമുട്ടുന്ന കെട്ടിടവുമായി കൈരളി ജംങ്ഷനടുത്താണിപ്പോള്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ താല്‍കാലികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

Vadasheri Footer