Madhavam header
Above Pot

ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദ്ദേശിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Astrologer

ഈ മാസം 20ന് ആയിഷ ചോദ്യം ചെയ്യലിന് ഹാജരാകണം. ലോക്ക്ഡൗൺ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാൻ അനുമതി നൽകും എന്ന് കേന്ദ്രംഒരാഴ്ച ആണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്കോടതി ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ഐഷ ഹർജിയിൽ വ്യക്തമാക്കിയത്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.

ബയോ വെപ്പൺ എന്നവാക്ക് ഇത്ര വലിയ പ്രശ്നം ആണ് എന്ന് അറിയില്ലായിരുന്നു എന്ന് ഐഷ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാർ ആണ്. എന്നാൽ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാൻ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസിൽ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കിൽ എടുക്കണം. പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയിൽ പറഞ്ഞു.

മുൻ‌കൂർ ജാമ്യത്തെ കേന്ദ്ര സർക്കാർ എതിർത്തു. ചാനലിൽ ഐഷ നടത്തിയത് വിമർശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചു എന്ന് ആവർത്തിച്ചു പറഞ്ഞു. ലക്ഷദ്വീപിൽ സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകൾ ഉണ്ടാവുന്ന പരാമർശം ആണ് ഐഷ നടത്തിയത്. ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ കൊച്ചിയിൽ നിന്ന് അത് ചെയ്യാമായിരുന്നു. അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് വേണോ എന്നത് അപ്പോൾ തീരുമാനിക്കും. പൊലീസിന് മറ്റു ലക്ഷ്യം ഒന്നും ഇല്ലാത്തത് കൊണ്ടാണ് 10 ദിവസത്തെ സമയം നൽകി നോട്ടീസ് നൽകിയത്. ജാമ്യ ഹർജിയിൽ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നൽകി. ഇത് ഗൗരവത്തോടെ കാണണം എന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ജാമ്യ ഹർജിയിൽ കക്ഷിചേരണം എന്നാ പ്രതീഷ് വിശ്വനാഥന്റെ ആവശ്യം അനുവദിക്കില്ല എന്ന് കോടതി പറഞ്ഞു. പക്ഷേ വാദങ്ങൾ കേൾക്കാം എന്നും കോടതി അറിയിച്ചു. ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനിൽക്കും എന്ന് ദ്വീപ് ഭരണകൂടം വാദിച്ചു. പരാമർശത്തിന്റെ പേരിൽ അക്രമം ഉണ്ടായില്ലെങ്കിലും കുറ്റം നിലനിൽക്കും എന്നും ദ്വീപ് ഭരണകൂടം പറഞ്ഞു

Vadasheri Footer