Post Header (woking) vadesheri

നഗരസഭ കോവിഡ് കെയറിലേയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകി ബ്രദേഴ്സ് ക്ലബ്ബ്

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ വിവിധ കോവിഡ് സഹായ സെൻററുകളിലും, അഗതിമന്ദിരത്തിലും ഉള്ള ഇരുനൂറ്റിയമ്പതോളം അന്തേവാസികൾക്ക് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ ഭക്ഷണം നൽകി -ശ്രീകൃഷ്ണാഹയർ സെക്കണ്ടറി സ്കുളിൽ നടന്ന വിതരണോൽഘാടനം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്നിർവഹിച്ചു . ടെമ്പിൾ ടൗൺ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഗിരി മുഖ്യാതിഥിയായി.

Ambiswami restaurant

Second Paragraph  Rugmini (working)

ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി അദ്ധ്യക്ഷത വഹിച്ചു. വിതരണത്തിനു്കോഡിനേറ്റർ ജോതിദാസ് കൂടത്തിൽ, ബാലൻ വാറണാട്ട്, സി .ഡി .ജോൺസൺ, വിനോദ് കുമാർ അകമ്പടി, നന്ദകുമാർ ചങ്കത്ത്, ബാബു സോമൻ,മുരളി അകമ്പടി, പിൻ്റോ നീലങ്കാവിൽ, എൻ.കെ ആൻ്റോ ,പ്രേമൻ കല്ലൂർ എന്നിവർ നേതൃത്വം നൽകി. പാചകത്തിനും, അനുബന്ധ പ്രവർത്തന
ങ്ങൾക്കും ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത്, ജിഷോ പുത്തൂർ, മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മുത്തേടത്ത്, രാമകൃഷ്ണൻ മുളക്കൽ: കെ.പി.മണികണ്ഠൻ, പ്രദീപ് നെടിയേടത്ത്, ബാലൻ തിരുവെങ്കിടം, എം.രാജേഷ് നമ്പ്യാർ, എന്നിവർ നേതൃത്വം നൽകി –