Post Header (woking) vadesheri

മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പൊലീസുകാർക്കെതിരെ നടപടി വേണം: കെ.ജെ.യു

Above Post Pazhidam (working)

Ambiswami restaurant

തൃശൂർ: മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്ന പൊലീസു കാർക്കെതിരെ നടപടി വേണം: കെ.ജെ.യു. അംഗീകൃത പ്രസ്സ് ക്ലബ്ബുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കിയിട്ടും കൊവിഡ് നിയമം ലംഘിച്ചെന്നാരോപിച്ച് ജനയുഗം ഗുരുവായൂർ ലേഖകനും കെ.ജെ.യു അംഗവുമായ മനീഷ് ഡേവീസിനെതിരെ മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തേ ചോദ്യം ചെയ്ത് അന്യായമായി കേസ് ചുമത്താനുള്ള പൊലീസ് ഉദ്യോഗസ്ഥ രുടെ ശ്രമത്തിനെതിരെ നടപടിയെടുക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) തൃശ്ശൂർ ജില്ല കമ്മറ്റി കമ്മിറ്റി ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)


വാഹന പരിശോധന നടത്തിയ പൊലീസുകാർ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും മനീഷി നെതിരെ കേസ് ചുമത്തുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നവരാണ് മാധ്യമ പ്രവർത്തകരെന്ന് മുഖ്യമന്ത്രിയും പൊതുസമൂഹവും അംഗീകരിക്കുമ്പോഴാണ് ചില പൊലീസുകാ രുടെ വഴിവിട്ട പ്രവർത്തനങ്ങൾ. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാ കണമെന്ന് യൂണിയൻ ജില്ല പ്രസിഡന്റ് അജീഷ് കർക്കിടകത്ത്, സെക്രട്ടറി കെ.ഒ.. ജോസ് എന്നിവർ ആവശ്യപ്പെട്ടു.