Header 1 vadesheri (working)

ആയുധങ്ങളുമായി ബോട്ട് തമിഴ്‌നാട് തീരത്തേക്കെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്

Above Post Pazhidam (working)

ചെന്നൈ ∙ ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.

First Paragraph Rugmini Regency (working)

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു. തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

തീരസംരക്ഷണ സേനയുടേത് അടക്കമുള്ള സംഘങ്ങൾ കടലിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. അതേസമയം, ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)