Header 1 vadesheri (working)

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു

Above Post Pazhidam (working)

സിന്ധ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ് സര്‍ സെയ്ദ് എക്‌സ്പ്രസ് ട്രെയിനും മില്ലറ്റ് എക്‌സ്പ്രസ് ട്രെയിനുമാണ് കൂട്ടിയിടിച്ചത് റേത്തി- ദഹര്‍കി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് മധ്യേയായിരുന്നു അപകടം.

First Paragraph Rugmini Regency (working)


പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രാക്കിലായിരുന്നു മില്ലറ്റ് എക്‌സ്പ്രസിലേക്ക് സര്‍ സെയ്ദ് എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയി. ബോഗികള്‍ അറുത്തുമാറ്റിയാണ് പലരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ ഉസ്മാന്‍ അബ്ദുള്ള പറഞ്ഞു.

മാര്‍ച്ചില്‍ സിന്ധ് പ്രവിശ്യയില്‍ കറാച്ചി എക്‌സ്പ്രസും പാളം തെറ്റിയിരുന്നു. അന്ന് ഒരു സ്ത്രീയടക്കം 13 പേര്‍ മരിച്ചിരുന്നു. പാളങ്ങളുടെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനമുണ്ട്

Second Paragraph  Amabdi Hadicrafts (working)