Above Pot

തൃശ്ശൂര്‍ ജില്ലയിൽ 1417 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24%

First Paragraph  728-90

തൃശ്ശൂര്‍ : ജില്ലയിൽ ഞായാറാഴ്ച്ച 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,314 ആണ്. 2,33,794 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24% ആണ്.

Second Paragraph (saravana bhavan
    ജില്ലയിൽ  ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 1,411 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആള്‍ക്കും രോഗബാധ   ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 84 പുരുഷന്‍മാരും 112 സ്ത്രീകളും പത്ത് വയസ്സിനു താഴെ 49 ആണ്‍കുട്ടികളും 56 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 257
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 754
സര്‍ക്കാര്‍ ആശുപത്രികളിൽ – 310
സ്വകാര്യ ആശുപത്രികളിൽ – 526
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 1205

കൂടാതെ 5,614 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
1,592 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 280 പേര്‍ ആശുപത്രിയിലും 1312 പേര്‍ വീടുകളിലുമാണ്.

9,954 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4,564 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5220 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 170 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 18,00,883 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്‍റ് ഡോസ് എന്ന ക്രമത്തിൽ

ആരോഗ്യപ്രവര്‍ത്തകര്‍ – 46,464 – 38,869
മുന്നണി പോരാളികള്‍ – 37,513 – 23,905
45 വയസ്സിന് മുകളിലുളളവര്‍ – 6,00,485 – 1,10,773
18-44 വയസ്സിന് ഇടയിലുളളവര്‍ – 41,973 – 170

ആകെ 3 7,26,435 – 1,73,717