Above Pot

പാപ്പാന് അന്ത്യാഞ്ജലി അർപ്പിക്കാൻ പല്ലാട്ട് ബ്രഹ്മദത്തന്‍ ,വൈറലായി വീഡിയോ .

കോട്ടയം: ആറ് പതിറ്റാണ്ടിറ്റോളം ആനകളുടെ കളിത്തോഴനായിരുന്ന ളാക്കാട്ടൂര്‍ ഓമനച്ചേട്ടന്‍ എന്ന കുന്നക്കാട്ട് ദാമോദരന്‍ നായര്‍ (74) ഇനി ഓര്‍മ്മ. തന്റെ പ്രിയ പാപ്പാന്‍ ഓമനച്ചേട്ടനെ യാത്രയാക്കാന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ളാക്കാട്ടൂരിലെ വീടിന്റെ മുറ്റത്തെത്തിയത് കണ്ടുനിന്നവരെ കണ്ണുകളില്‍ കണ്ണീര് അണിയിച്ചു. സംസ്ക്കാരത്തിനായി കിടത്തിയിരുന്ന ഓമനച്ചേട്ടന്‍റെ മൃതദേഹത്തെ തുമ്പിക്കൈ കൊണ്ട് വണങ്ങുന്ന ബ്രഹ്മദത്തൻ കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. അത്രയും നേരം അവരുടെ ഉളളിലുണ്ടിയിരുന്ന സങ്കടം അടക്കാനാവാത്ത നിലവിളിയായി , കുറച്ചു നിമിഷത്തേക്ക് തന്‍റെ പ്രിയപ്പെട്ട പാപ്പാനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അപ്പോൾ ഓമനച്ചേട്ടന്‍റെ മകൻ രാജേഷ് എത്തി, ബ്രഹ്മദത്തന്‍റെ കൊമ്പിൽ പിടിച്ചു കരഞ്ഞു. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി. ഇത് കണ്ടുനിന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു

First Paragraph  728-90

തന്‍റെ പ്രിയപ്പെട്ട ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാണ്. ബിജു നിള്ളങ്ങൽ എന്നയാളുടെ ഫേസ്ബുക്ക് വാളിലായിരുന്നു ഈ വീഡിയോ വന്നത്. വെറും രണ്ടു മണിക്കൂറിനിടെ ആയിരകണക്കിന് ആളുകൾ ഈ വീഡിയോ ലൈക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആയിരകണക്കിന് കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Second Paragraph (saravana bhavan

1999ല്‍ അരുണാചല്‍ പ്രദേശില്‍ നിന്ന് കേരളത്തില്‍ എത്തിച്ച ബ്രഹ്മദത്തന് അന്ന് മുതല്‍ കൂട്ടായിരുന്നു ഓമനച്ചേട്ടന്‍. പുതുപ്പള്ളി പാപ്പാലപറമ്ബില്‍ പോത്തന്‍ വര്‍ഗ്ഗീസ്, സഹോദരന്‍ ചാക്കോ എന്നിവരാണ് ആനയെ കേരളത്തിലെത്തിച്ചത്. തടി പിടിച്ചും താപ്പാനയായും നടന്നിരുന്ന ബ്രഹ്മദത്തനെ ചട്ടം പഠിപ്പിച്ചത് ഓമനചേട്ടനാണ്. ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കുള്ള മാറ്റം ശരിയായി വരാന്‍ രണ്ടു മാസത്തോളം വേണ്ടി വന്നു.

11 വര്‍ഷത്തിനുശേഷം പാലായിലെ അഡ്വ. രാജേഷ് പല്ലാട്ട് ആനയെ വാങ്ങിയപ്പോള്‍ ബ്രഹ്മദത്തന്‍ എന്ന പേരും പാപ്പാന്‍ ഓമനച്ചേട്ടനും കൂടെ പോരികയായിരുന്നു. ബ്രഹ്മദത്തന് എല്ലാമായിരുന്നു ഓമനച്ചേട്ടന്‍. തിരിച്ചും അങ്ങനെ തന്നെ. ആനയുമായുള്ള ഓമനച്ചേട്ടന്റെ കൂട്ടും കളികളും എല്ലാവര്‍ക്കും അദ്ദേഹത്തെയും ബ്രഹ്മദത്തനെയും പ്രിയപ്പെട്ടവരാക്കി. വന്‍പൂരങ്ങളില്‍ തിടമ്ബ് ഏറ്റിനില്‍ക്കുന്ന ബ്രഹ്മത്തനൊപ്പം നില്‍ക്കുമ്ബോള്‍ ഓമനച്ചേട്ടനും ആദരം ഏറ്റുവാങ്ങുകയായിരുന്നു. ആന പാപ്പാന്‍മാരുടെ ഇടയിലെ കാരണവരായിരുന്നു അദ്ദേഹം.
കുടമാളൂര്‍ രാഘവന്‍ നായരുടെ ശിഷ്യനാണ് ഓമനച്ചേട്ടന്‍. വെള്ളച്ചൂര്‍ രംഗനൊപ്പമായിരുന്നു പഠനത്തിന്റെ ആരംഭ’കാലത്ത്. പഠനത്തിന്റെ അവസാന ഘട്ടത്തില്‍ തിരുവമ്ബാടി പഴയചന്ദ്രശേഖരനൊപ്പവും. തുടര്‍ന്ന് ചാന്നാനിക്കാട് അയ്യപ്പന്‍കുട്ടി, മണിമല വേവറ ബാലന്‍, പൗവ്വത്ത് ഗംഗാധരന്‍, തോട്ടേക്കാട്ട് രാമചന്ദ്രന്‍ എന്നീ ആനകള്‍. തുടര്‍ന്നാണ് ബ്രഹ്മദത്തനൊപ്പം എത്തുന്നത്.

ഓമനച്ചേട്ടന്റെ സംസ്‌ക്കാരം വൈകീട്ട് നാലോടെ ളാക്കാട്ടൂരിലെ വീട്ടുവളപ്പില്‍ നടന്നു. എരമല്ലൂര്‍ മലയില്‍ കുടുംബാംഗം പരേതയായ വിജയമ്മയാണ് ഭാര്യ. പ്രദീപ് (രാജേഷ് ) പ്രീത, പ്രിയ എന്നിവര്‍ മക്കളും അനില്‍കുമാര്‍, രാജേഷ്, സിനി പ്രദീപ് എന്നിവര്‍ മരുമക്കളുമാണ്.