Header 1 = sarovaram
Above Pot

അഭിഭാഷകരെയു൦ ക്ലർക്കുമാരേയും വാക്സീൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം : ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ലർക്കുമാരേയും വാക്സീൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥ൪ക്ക് മാത്രം മുൻഗണന നൽകുന്നത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നിർദേശം. മുൻഗണനാ പട്ടിക പുതുക്കി സംസ്ഥാന സർക്കാർ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിൽ അഭിഭാഷകകവിഭാഗത്തെ കൂടി ഉൾപ്പെടുത്തി പുതുക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ചുള്ള നടപടികൾ ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്

Vadasheri Footer