Madhavam header
Above Pot

രാജ്യത്ത് എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് , പകരുന്ന രോ​ഗമല്ല : കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.

ദില്ലി: ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമല്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫം​ഗസ്, വൈറ്റ് ഫം​ഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Astrologer

രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുകയാണ്. ശ്വാസകോശത്തെ ഇത് ​ഗുരുതരമായി ബാധിക്കും. ഇത് പകർച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നതിന് കാരണമാകാം. പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേരിയ പറഞ്ഞു. തലവേദന, കണ്ണിന് ചുറ്റും തടിപ്പ്/നീര്, കണ്ണിന് ചുവപ്പ് നിറം/ കാഴ്ച്ച മങ്ങൽ, മൂക്കിൽ നിന്നും സ്രവം
പുറത്തേക്ക് വരുന്നത് എന്നിവയെല്ലാം ബ്ലാക്ക് ഫം​ഗസ് ബാധയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മെയ് 7 നു ശേഷം തുടർച്ചയായി രോഗികളുടെ എണ്ണം കുറഞ്ഞു. രോ​ഗമുക്തി നിരക്ക് വർധിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു

Vadasheri Footer