Madhavam header
Above Pot

കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമവാസികൾ നദിയിലേക്ക് ചാടി

ലക്‌നൗ: കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമ വാസികൾ നദിയിലേക്ക് ചാടി. വാക്സിന്‍ എടുക്കുന്നത് ഭയന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ കൂട്ടത്തോടെ നദിയിലേക്ക് എടുത്തു ചാടിയത് ഉത്തര്‍പ്രദേശിലെ ബരഭാംങ്കിയിലെ സിസോദിയ ഗ്രാമത്തിലാണ് സംഭവം. ആരോഗ്യപ്രവര്‍ത്തകരെ കണ്ടതോടെ കുത്തിവെപ്പ് എടുക്കും എന്ന് പേടിച്ച്‌ സമീപത്തെ സരയൂ നദിയിലേക്ക് ഗ്രാമീണരില്‍ ചിലര്‍ എടുത്ത് ചാടിയത്.

Astrologer

‘സിസോദിയ ഗ്രാമത്തില്‍ ഉളളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഗ്രാമത്തില്‍ എത്തിയിരുന്നു. അരോഗ്യ പ്രവര്‍ത്തകരെ കണ്ടതോടെ 200ഓളം ഗ്രാമീണര്‍ സരയൂ നദിക്കരയിലേക്ക് ഓടി. ആരോഗ്യപ്രവര്‍ത്തകരും നദിക്കരയില്‍ എത്തിയതോടെ ഇവര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു’ – രാം നഗര്‍ താലൂക്കിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജീവ് കുമാര്‍ ശുക്ല പറഞ്ഞു.

വാക്സിന്‍ എടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച്‌ ഗ്രാമീണരെ ബോധവത്ക്കരിക്കാനും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 18 പേര്‍ക്ക് വാക്സിന്‍ കുത്തിവെപ്പ് നല്‍കിയതായും രാജീവ് കുമാര്‍ ശുക്ല പറഞ്ഞു.

കുത്തിവയ്ക്കുന്നത് കോവിഡ് വാക്സിന്‍ അല്ലെന്നും വിഷം അടങ്ങിയ ഇഞ്ചക്ഷനാണെന്നും തങ്ങളോട് ചിലര്‍ പറഞ്ഞിരുന്നതായി ഗ്രാമീണര്‍ അറിയിച്ചെന്നും ഏറെ പ്രയാസപ്പെട്ടാണ് വെള്ളത്തില്‍ ചാടിയവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ച്‌ കരയില്‍ എത്തിച്ചതെന്നും രാജീവ് ശുക്ല വിശദീകരിച്ചു.

വാക്സിന്‍ എടുത്ത ശേഷവും ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നുണ്ട് എന്നും പിന്നെ എന്താണ് വാക്സിന്റെ ആവശ്യമെന്നും പ്രദേശത്തെ കര്‍ഷകനായ ശിശുപാല്‍ ചോദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം വാക്സിന്‍ സ്വീകരിക്കുന്നത് അപകടമാണെന്ന് ധരിക്കുകയും ഇത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

‘വലിയ പട്ടണങ്ങളില്‍ ജീവിക്കുന്ന തന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടുത്തെ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കാതായതോടെ ഞാന്‍ ഇത് വിശ്വസിച്ചു. എന്റെ സ്വന്തം അമ്മാവന്‍ ഡല്‍ഹിയില്‍ അടുത്തിടെ മരിച്ചത് രണ്ട് വാക്സിനും എടുത്ത ശേഷമായിരുന്നു. ഇതിലും വലിയ ഉദാഹാരണം എന്ത് വേണം’ – ശിശുപാല്‍ ചോദിച്ചു.

വാക്സിന്‍ എടുത്ത ശേഷം കോവിഡ് വരില്ല എന്ന എന്തുറപ്പാണ് നല്‍കാനാവുക എന്ന് ചോദിച്ച അഹ്സാന്‍ എന്ന മറ്റൊരു ഗ്രാമീണനും വാക്സിന്‍ സ്വീകരിക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചു
. 1500 ഓളം പേരാണ് ബരഭാംഗി ജില്ലാ ആസ്ഥാനത്ത് നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സിസോദിയ ഗ്രാമത്തില്‍ ഉള്ളത്. വാക്സിന് എതിരെ ധാരാളം തെറ്റിദ്ധാരണകള്‍ ഇവിടെ നിലനില്‍ക്കുന്നതിനാല്‍ അവ ദുരീകരിച്ച്‌ എല്ലാവരെയും വാക്സിനേറ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് നോഡല്‍ ഓഫീസര്‍ രാഹുല്‍ ത്രിപാഠി പറഞ്ഞു.

‘എന്റെ ഗ്രാമം കൊറോണയില്ലാത്ത ഗ്രാമം’ കാമ്ബയിനിന്റെ ഭാഗമായി കോവിഡ് മുക്തമാകുന്ന ഗ്രാമങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Vadasheri Footer