ബിനീഷിന്റെ അക്കൗണ്ടിലെ അഞ്ച് കോടിയുടെ ഉറവിടം പറയണം: കോടതി
ബംഗളൂരു: ലഹരി മരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ബിനീഷിന് ലഹരിമരുന്ന്, കള്ളപ്പണ ഇടപാട് ഇല്ലെന്നും അക്കൗണ്ടില്‍ കണ്ടെത്തിയ അഞ്ച് കോടി രൂപ പച്ചക്കറി, മീന്‍, സിനിമ ബിസിനസില്‍ നിന്നുള്ള സമ്പാദ്യമാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് ബന്ധമില്ലെന്നും ജാമ്യാപേക്ഷയില്‍
എന്നാല്‍, ബിനീഷിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ പണത്തിന്റെ സ്രോതസ് ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. ഇതേകുറിച്ച് പ്രതികരിക്കാന്‍ ബിനീഷിന്റെ അഭിഭാഷകന് കഴിഞ്ഞില്ല. സ്രോതസ് ഹാജരാക്കിയാല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
ബിനീഷിന് അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്നും അക്കൗണ്ടില്‍ കണ്ടെത്തിയ തുക ലഹരിമരുന്ന് ഇടപാടിലൂടെയാണെന്നും ഇത് കള്ളപ്പണം വെളിപ്പിക്കാന്‍ ഉപയോഗിച്ചുവെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.