Madhavam header
Above Pot

കെ രാധാകൃഷ്ണന് ദേവസ്വം ,ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​താ​യി സൂ​ച​ന. ഇ​ന്ന് ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ണ്ടാ​കും.

തൃശൂരിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും , ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പും നൽകി

. പൊ​തു​മ​രാ​മ​ത്ത് മു​ഹ​മ്മ​ദ് റി​യാ​സി​നു​മാ​ണ് ന​ൽ​കു​ക. ധ​ന​മ​ന്ത്രി​യാ​യി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ . പി. ​രാ​ജീ​വ് വ്യ​വ​സാ​യ മ​ന്ത്രി​യാ​കു​മ്പോ​ൾ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ലേ​ക്ക് വീ​ണ ജോ​ർ​ജും എ​ത്തും. വി. ​ശി​വ​ൻ​കു​ട്ടി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​കും.

വി.​എ​ൻ വാ​സ​വ​ന് സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​നും ന​ല്‍​കാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. . ഗ​താ​ഗ​തം എ​ൻ​സി​പി​യി​ൽ നി​ന്നു മാ​റ്റി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ന്‍റ​ണി രാ​ജു​വി​ന് നൽകി​
സി​പി​എം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വൈ​ദ്യു​തി വ​കു​പ്പ് ജെ​ഡി​എ​സിലെ കെ കൃഷ്ണൻ കുട്ടിക്ക് വി​ട്ടു ന​ൽ​കി . ഐ​എ​ൻ​എ​ൽ എം​എ​ൽ​എ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് തു​റ​മു​ഖ വ​കു​പ്പ് ന​ൽ​കി​ ജ​ല​സേ​ച​ന വ​കു​പ്പ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ റോ​ഷി അ​ഗ​സ്റ്റി​നും ലഭിക്കും.

ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് എം.​വി. ഗോ​വി​ന്ദ​ൻ (ത​ദ്ദേ​ശം, എ​ക്സൈ​സ്), സ​ജി ചെ​റി​യാ​ൻ (ഫി​ഷ​റീ​സ്, സാം​സ്കാ​രി​കം), വി. ​അ​ബ്ദു​റ​ഹ്മാ​ൻ (ന്യൂ​ന​പ​ക്ഷ​ക്ഷേ​മം, പ്ര​വാ​സി​കാ​ര്യം). എ.​കെ. ശ​ശീ​ന്ദ്ര​ൻ (വ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വ​കു​പ്പു​ക​ളി​ലെ മ​ന്ത്രി​മാ​ർ.

Vadasheri Footer