Post Header (woking) vadesheri

ഗുരുവായൂരിൽ 107 പേർക്ക് കൂടി കോവിഡ് 19

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂരിൽ 107 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 57 പേര്‍ക്കും അര്‍ബന്‍ സോണില്‍ 33 പേര്‍ക്കും തൈക്കാട് സോണില്‍ 17 പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതൊടെ ഗുരുവായൂരിലെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5559 ആയി. ഇതില്‍ 4374 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1185 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1011 പേര്‍ വീടുകളിലും 174 പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

First Paragraph Jitesh panikar (working)

നഗരസഭയുടെ മൂന്ന് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലായി 92 പേരുണ്ട്. പടിഞ്ഞാറെനടയിലെ ഗസ്റ്റ്ഹൗസില്‍ 42 പേരും കിഴക്കേനടയിലെ അമ്പാടിയില്‍ 26 പേരും ദേവസ്വത്തിന്റെ പൂക്കോടുള്ള ശ്രീകൃഷ്ണ സദനത്തില്‍ 24 പേരുമാണുള്ളത്. 28-ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 83 രോഗികളാണുള്ളത്. ആറാം വാര്‍ഡില്‍ 72 പേരും 11-ാം വാര്‍ഡില്‍ 61 പേരും 35-ാം വാര്‍ഡില്‍ 49 പേരും ചികിത്സയിലുണ്ട്. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ഇതുവരെ 57 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.