Above Pot

മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം : പി സി ജോർജിനെതിരെ പരാതി

“ഈ​രാ​റ്റു​പേ​ട്ട: മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ വി​ദ്വേ​ഷ പ​രാ​മ​ര്‍ശ​ങ്ങ​ളു​മാ​യി വീ​ണ്ടും രം​ഗ​ത്തു​വ​ന്ന പൂ​ഞ്ഞാ​ര്‍ മു​ന്‍ എം.​എ​ൽ.എ പി.​സി. ജോ​ര്‍ജി​നെ​തി​രെ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സി​ല്‍ പ​രാ​തി. ന​ട​യ്ക്ക​ല്‍ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി എം.​എം. മു​ജീ​ബാ​ണ് ജോ​ര്‍ജി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​ത്.

First Paragraph  728-90

Second Paragraph (saravana bhavan

ഈ ​മാ​സം ഒ​മ്പ​തി​ന് പി.​സി. ജോ​ര്‍ജ് ഓ​ണ്‍ലൈ​ന്‍ ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ല്‍ മു​സ്‌​ലിം സ​മു​ദാ​യ​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​െ​ച്ച​ന്നും മ​റ്റ് മ​ത​സ്ഥ​രു​മാ​യി സ്പ​ര്‍ധയു​ണ്ടാ​ക്കും​വി​ധം പ​രാ​മ​ര്‍ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ​രാ​തി. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേതാവില്‍നി​ന്ന് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളു​ണ്ടാ​കു​ന്ന​ത് വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ള്‍ക്കി​ട​യി​ല്‍ മ​നഃ​പൂ​ര്‍വം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​നാ​ണ്.കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. 2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ സൂചിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

പി.​സി. ജോ​ര്‍ജി​െൻറ പ്ര​സ്താ​വ​ന​ക​ള്‍ അ​ധാ​ര്‍മി​ക​വും നി​യ​മ​വി​രു​ദ്ധ​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 153, 153 (എ), 502 (2) ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കു​റ്റ​ക​ര​വും ശി​ക്ഷാ​ര്‍ഹ​വു​മാ​ണ്. അ​തി​നാ​ല്‍, പി.​സി. ജോ​ര്‍ജി​നെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​വാ​ദ അ​ഭി​മു​ഖ​ത്തി​െൻറ പ​ക​ര്‍പ്പ് പ​രാ​തി​യോ​ടൊ​പ്പം സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.ഈ ​മാ​സം 11നാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. ജോ​ര്‍ജി​െൻറ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ പ​ല​രും നേ​ര​ത്തേ​യും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​ലീ​സി​െൻറ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ഇ​ട​പെ​ട​ലു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.”,