Header Aryabhvavan

ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

Above article- 1

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് വോൾഗ നഗറിൽ താമസിക്കുന്ന തൊട്ടാപ് റമളാൻ വീട്ടിൽ ഷൌക്കത്ത് (35 )(ഷൌക്കത്ത് വോൾഗ )ആണ് മരിച്ചത്.ഒരാഴ്ച മുൻപാണ് ഷൌക്കത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Astrologer

ശ്വാസ തടസ്സം നേരിട്ടത്തിനെ തുടർന്ന് മുളങ്കുന്നത് കാവിലെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.ചാവക്കാട്ടെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷൌക്കത്ത്. ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി, കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

Vadasheri Footer