Header 1 vadesheri (working)

ജില്ലയില്‍ തിങ്കളാഴ്ച്ച 3280 പേര്‍ക്ക് കൂടി കോവിഡ്

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 3280 പേര്‍ക്ക് കൂടി കോവി
ഡ്-19 സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശിക
ളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,512 ആണ്. 1,32,435 പേരെയാണ്
ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി
റേറ്റ് 33.07% ആണ്.

First Paragraph Rugmini Regency (working)

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 3249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 237 പുരുഷന്‍മാരും 254 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 97 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Amabdi Hadicrafts (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 529
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1179
സര്‍ക്കാര്‍ ആശുപത്രികളില്‍ – 363
സ്വകാര്യ ആശുപത്രികളില്‍ – 953
കൂടാതെ 44822 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3757 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 492 പേര്‍
ആശുപത്രിയിലും 3265 പേര്‍ വീടുകളിലുമാണ്.

9,917 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,730 പേര്‍ക്ക് ആന്റി
ജന്‍ പരിശോധനയും, 5,052 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 135 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
15,18,984 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

759 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ
ആകെ 1,85,835 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്.
33 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 45,172 – 38,520
മുന്നണി പോരാളികള്‍ 11,655 – 12,229
പോളിംഗ് ഓഫീസര്‍മാര്‍ 24,526 – 11,323
45-59 വയസ്സിന് ഇടയിലുളളവര്‍ 2,02,152 – 13,730
60 വയസ്സിന് മുകളിലുളളവര്‍ 3,04,503 – 76,918
ആകെ 5,85,008 – 1,52,720