ഗുരുവായൂർ : കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയോധികനായ ഓട്ടോ ഡ്രൈവർ മരിച്ചു പൂക്കോട് കപ്പിയൂർ മത്രംകോട്ട് ഗംഗാധരൻ (81) ആണ് മരിച്ചത്
തമ്പുരാൻ പടി ഓട്ടോറിക്ഷാ പാർക്കിലെ ഏറ്റവും പ്രായം കൂടിയ ഡ്രൈവർ ആയിരുന്ന ഗംഗാധരൻ കഴിഞ്ഞ ദിവസം വരെ ഓട്ടോ ഓടിച്ചിരുന്നു .
ശനിയാഴ്ച്ച യാണ് ഇയാക്ക് പനി ബാധിച്ചത് . വീട്ടിൽ വിശ്രമത്തിൽ കഴിയുമ്പോൾ ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ കുഴഞ്ഞു വീണു ഉടൻ തന്നെ കുന്നംകുളം താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരത്തിലെ ഓക്സിജൻ അളവ് കുറഞ്ഞു വരികയായിരുന്നു . ഇന്ന് രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങി. ഭാര്യ കമലാക്ഷി.
മക്കൾ വിനയൻ, പരേതനായ ഷിബി. മരുമകൾ അജിത സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ.