Post Header (woking) vadesheri

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു അജിത്കുമാറിന്റെ പിതാവ് ചക്കംകണ്ടം വാലംപറമ്പത്ത് ചന്ദ്രന്‍ (75) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ചികിത്സയിലായിരുന്നു.

Rugmani 700-200

ശനിയാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംസ്‌കാരം നടത്തി. കമലയാണ് ഭാര്യ. ബിബിഷ് മകനാണ്. ഇതൊടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.

First Paragraph Jitesh panikar (working)