Header 1 vadesheri (working)

പശ്ചിമ ബംഗാളില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിനു നേര്‍ക്ക് ആക്രമണം.

Above Post Pazhidam (working)

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘര്‍ഷബാധിത മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുരളീധരന്‍ സുരക്ഷിതനാണ്. വെസ്റ്റ് മിഡ്‌നാപൂരിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമിച്ചതെന്ന് മുരളീധരന്‍ പ്രതികരിച്ചു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

താന്‍ ഇപ്പോള്‍ മിഡ്‌നാപ്പൂരിലാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമത്തിന് ഇരയായ ആളുകളെ കാണാനും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സ്ഥലങ്ങള്‍ കാണാനുമാണ് എത്തിയത്. മൂന്നാമത്തെ വീട്ടിലേക്ക് എത്തിയപ്പോഴാണ് വാഹനം വളഞ്ഞത്. തന്റെ വാഹനവും പോലീസ് വാഹനവും അടിച്ചു ചില്ലുകള്‍ തകര്‍ത്തു. തന്റെ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. തനിക്ക് പരിക്കില്ല.

ഇതാണ് ബംഗാളിലെ സ്ഥിതി. പോലീസ് നിഷ്‌ക്രീയമായി നോക്കിനില്‍ക്കുകയാണ്. പോലീസും തങ്ങള്‍ക്കൊപ്പം സ്ഥലത്തുനിന്ന് പലായനം ചെയ്യുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കേയാണ് അക്രമം നടന്നതെന്ന് ആളുകള്‍ പറയുന്നു. പത്ത് വര്‍ഷമായി ഭരിക്കുന്ന സര്‍ക്കാരിന് ഈ സ്ഥലത്തെ ക്രമസമാധാന പാലനത്തില്‍ ഒരു നിയന്ത്രണവുമില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇത് ആസൂത്രിതമായ അക്രമമാണ്. കഴിഞ്ഞ തവണയും പരാജയപ്പെട്ട കക്ഷികള്‍ക്കെതിരെ ആക്രണം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇത്തവണ ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്.

കേന്ദ്ര സേന സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശം കിട്ടാതെ കേന്ദ്രസേനയ്ക്ക് അനങ്ങാന്‍ കഴിയില്ല. സന്ദര്‍ശനം വെട്ടിച്ചുരുക്കി താന്‍ ഇന്നുതന്നെ ഡല്‍ഹിക്ക് മടങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു.”,