Post Header (woking) vadesheri

ഗുരുവായൂരിൽ എൻ കെ അക്ബർ 18,268 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫിലെ എൻ കെ അക്ബർ 18,268 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു പോൾ ചെയ്ത വോട്ടിൽ 77,072 വോട്ടുകൾ ആണ് എൻ കെ അക്ബർ കരസ്ഥമാക്കിയത് എതിർ സ്ഥാനാർഥി യു ഡി എഫിലെ അഡ്വ കെ എൻ എ ഖാദറിന് 58,804 മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ കെ വി അബ്ദുൾ ഖാദർ നേടിയ ഭൂരി പക്ഷത്തേക്കാൾ കൂടിയ വോട്ടുകൾ നേടിയാണ് എൻ കെ അക്ബർ വിജയക്കൊടി പാറിച്ചത്

Ambiswami restaurant

വോട്ടെണ്ണലിന്റെ മുഴുവൻ ഘട്ടങ്ങളിലും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടായിരുന്നു മണ്ഡലത്തിൽ എൻ കെ അക്ബറിന്റെ തേരോട്ടം. അവശേഷിച്ച യുഡിഎഫ് കോട്ടകൾ ഓരോന്നും തകർന്നടിയുന്നതാണ് ഓരോ റൗണ്ടും വോട്ട് എണ്ണിക്കഴിയുമ്പോൾ കാണാനായത്.