Post Header (woking) vadesheri

ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു .

Above Post Pazhidam (working)

Arya bhavan inner

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നേരത്തേ ഇത്​ 1700 രൂപയായിരുന്നു. ഈ നിരക്ക്​ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന പരാതി വ്യാപകമായിരുന്നു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വൻ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ്​ നിരക്ക്​ കുറച്ചത്​.ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചാണ്​ പരിശോധന നിരക്ക് കുറച്ചതെന്ന്​ മന്ത്രി പറഞ്ഞു.

മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക്​ 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍, ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികളും ആശുപത്രികളും പരിശോധന നടത്തുവാന്‍ പാടുള്ളൂ