ഗുരുവായൂരില്‍ പിടി തരാതെ കോവിഡ്, 125 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരില്‍ പിടി തരാതെ കോവിഡ് , രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 125 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. പൂക്കോട് സോണില്‍ 64 പേര്‍ക്കും തൈക്കാട് സോണില്‍ 49 പേര്‍ക്കും അര്‍ബന്‍ സോണില്‍ 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പഞ്ചാരമുക്ക് ഐ.എം.എ ഹാളില്‍ കഴിഞ്ഞ ദിവസം 167 പേര്‍ക്ക് നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയില്‍ 44 പേര്‍ക്കും 61 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരില്‍ രോഗം കണ്ടെത്തിയത്.
അതെ സമയം വാക്സിനേഷന്‍ ഉള്‍പ്പെടെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണ മെന്ന് ഇന്ന്
നഗര സഭയിൽ നടന്ന വിവിധ കക്ഷി നേതാക്കളുടെ യോഗത്തിൽ ആവശ്യമുയർന്നു
വാക്സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന്‍ ത്വരിതഗതിയിലാക്കുമെന്നും, കോവിഡ്
ടെസ്റ്റിങ്ങ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും യോഗങ്ങള്‍ എല്ലാ വാര്‍ഡുകളിലും സമയബന്ധിതമായി
പൂര്‍ത്തിയാക്കുമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതിനും
നഗരകുടുംബാരോഗ്യ കേന്ദ്രം 24 മണിക്കൂറും തുറക്കുന്നതിനും ഡോക്ടര്‍ ആംബുലന്‍സ് തുടങ്ങിയ
മെഡിക്കല്‍ സംവിധാനം സജ്ജമാക്കുന്നതിന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട് നടപടികള്‍
സ്വീകരിച്ചു വരുന്നതായും യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്അറിയിച്ചു.
സി എഫ് എല്‍ ടി സി സംവിധാനം
ശിക്ഷക് സദനില്‍ സജ്ജമാക്കുന്നതിന് തൈക്കാട് പി എച്ച് സി മെഡിക്കല്‍
ഓഫീസറെ ചുമതലപ്പെടുത്തി. ക്വാറന്‍റൈന്‍ സൗകര്യത്തിനായി നഗരസഭയുടെ ഗസ്റ്റ് ഹൗസ്
ഉള്‍പ്പടെയുളള കെട്ടിടങ്ങള്‍ ആവശ്യാനുസരണം ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ അതാത് സമയം തന്നെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി
നടപ്പിലാക്കുമെന്നുളള തീരുമാനങ്ങള്‍ എടുത്തിട്ടുളളതായും ചെയര്‍മാന്‍ അറിയിച്ചു.