ഗുരുവായൂരിൽ വിഷുക്കണി ദർശനത്തെച്ചൊല്ലി കലാപ കൊടിഉയർത്തി ഭരണ സമിതി അംഗങ്ങൾ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുകണി ദര്‍ശനത്തിന് ഭക്തരെ അനുവദിയ്ക്കില്ലെന്ന ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വാര്‍ത്താകുറിപ്പിനെതിരെ, ദേവസ്വം ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും രംഗത്തെത്തി. ഭരണസമിതിയിലെ സ്ഥിരാംഗമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മറ്റംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, കെ. അജിത് എന്നിവരാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ വാര്‍ത്താകുറിപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിയ്ക്കുന്നത്.
വിഷുദിനത്തില്‍ പുലര്‍ച്ചെ 2.30-മുതല്‍ 3.30-വരേയുള്ള സമയത്ത് ഭഗവാനെ കണികാണാനുള്ള ഭക്തരുടെ അവസരത്തെ നിഷ്‌ക്കരുണം തള്ളിയതിനെതിരേയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഭരണസമിതി അംഗങ്ങള്‍ കലാപ കൊടിഉയർത്തി രംഗത്തെത്തിയത്. ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ തീരുമാനമില്ലാതെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്.
മാനേജിങ്ങ് കമ്മറ്റിയുടെ അനുമതിയില്ലാതെ അഡ്മിനിസ്‌ട്രേറ്റര്‍ ഇത്തരം വാര്‍ത്താകുറിപ്പിറക്കിയത് ശരിയായില്ലെന്ന് അംഗങ്ങള്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുകണി ദര്‍ശനമെന്നത് ഭക്തരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ്. വിഷുദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് വിഷുക്കണി ദര്‍ശനവും, ഭഗവദ് ദര്‍ശനവും ലഭിയ്ക്കണമെന്നുള്ളതാണ് തങ്ങളുടെ അഭിപ്രായം. മാത്രവുമല്ല, ഇതിനുവേണ്ട അനുബന്ധ സൗകര്യങ്ങള്‍ കൂടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും കൂടുതലായി ചെയ്തുകൊടുക്കേണ്ടതാണെന്നും അംഗങ്ങള്‍ അറിയിച്ചു.
അതെ സമയം തങ്ങൾക്ക് വേണ്ടപ്പട്ടവർക്ക് വിഷു കണി ദർശനത്തിനുള്ള അവസരം നഷ്ടപെടു ന്നതാണ് അംഗങ്ങളുടെ പ്രകോപനത്തിന് കാരണം എന്നാണ് അഡ്മിനിസ്‌ട്രേറ്ററോട് അടുപ്പ മുള്ള വൃത്തങ്ങൾ നൽകുന്ന സൂചന. വിഷുക്കണി ദർശനത്തിന് അവസരം നൽകിയാൽ പല വ്യവസായികളും പതിനായിരങ്ങളുടെ കെട്ട് ആണ് സഹായികൾക്ക് നൽകുന്നതത്രെ , അത് നഷ്ടപ്പെടുന്നതാണ് പലരുടെയും വിയോജിപ്പിന് കാരണം എന്നാണ് ഇക്കൂട്ടർ അവകാശ പ്പെടുന്നത്.
ഭരണ സമിതിയിലെ തമ്മിൽ തല്ല് കാരണം ഒരു മാസത്തിൽ അധികമായി ഭരണ സമിതി യോഗം ചേർന്നിട്ട് ,കഴിഞ്ഞ മാർച്ച് 5 നാണ് അവസാനമായി ഭരണസമിതി യോഗം കൂടിയത് . ഇത് കാരണം രണ്ടായിരത്തോളം അജണ്ടകൾ ആണ് തീർപ്പ് ആകാതെ കിടക്കുന്നത്.