Madhavam header
Above Pot

തൃശൂർ പൂരം നടത്തിപ്പ് പുനര്‍വിചിന്തനമില്ല : മന്ത്രി വി എസ് സുനിൽ കുമാർ

തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിനു പിന്നാലെ പൂരം നടത്തിപ്പ് വിവാദത്തില്‍. എന്നാല്‍ പൂരം നടത്തുമെന്നും, ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍.

Astrologer

ആള്‍ക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കുമെന്നും, വിഷുവിന് ശേഷം സര്‍ക്കാര്‍ ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂരം നടത്തുമ്പോള്‍ ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും, അതുകൊണ്ട് പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ പുനര്‍വിജിന്തനം നടത്തണമെന്നും ഡി എം ഒ പറഞ്ഞിരുന്നു. 20000 പേരെങ്കിലും രോഗ ബാധിതരാകും. അങ്ങനെ സംഭവിച്ചാല്‍ ഇതുവരെ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാഴായിപോകുമെന്നും ഡിഎംഒ സൂചിപ്പിച്ചു.

എന്നാല്‍ പൂരം നടത്തിപ്പില്‍ നിന്നും പിന്‍മാറാനാകില്ലെന്ന് പാറമേക്കാവ് ദേവസ്വം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പരിഹാര ക്രിയകള്‍ തുടങ്ങി കഴിഞ്ഞു. ഇനി മാറ്റാനാവില്ല. പൂരത്തെ തകര്‍ക്കന്‍ ് ഊതി പെരുപ്പിച്ച കണക്കുകള്‍ ഡിഎംഒ നിരത്തുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതിന്റ ഉത്തരവാദിത്തം പൊലീസിനാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു

Vadasheri Footer