കെ ടി ജലീൽ കുറ്റക്കാരൻ , മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്ത
തിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും വിധി പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം എടുക്കാം.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായണ് നിയമിച്ചത്. ഇതിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്ന് വിധിയിൽ പറയുന്നു. ബന്ധുനിയമനത്തിനെതിരെ തവനൂർ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ് ലോകായുക്തക്ക് പരാതി നൽകിയത്.
അതേസമയം, മന്ത്രി കെ.ടി. ജലീൽ ചട്ടലംഘനമോ ക്രമക്കേടോ ഭരണഘടനാലംഘനമോ നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ആരോടെങ്കിലും അഴിമതിയോ അന്യായമോ ചെയ്െതന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ടി. ജലീലും പറഞ്ഞിരുന്നു. ചിലര്‍ പ്രചരിപ്പിക്കുന്നപോലെ ഒരാളുടെയും അവസരം നഷ്ടപ്പെടുത്തിയോ അര്‍ഹരെ തഴേഞ്ഞാ ആയിരുന്നില്ല ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ഡെപ്യൂട്ടേഷന് നിയമനം. സാമ്പത്തിക ലാഭത്തിനോ മറ്റ് നേട്ടങ്ങള്‍ക്കോ അല്ല യോഗ്യനായ ഒരാളെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
എന്നാൽ, കെ.ടി. അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായത് സൗത്ത് ഇന്ത്യൻ ബാങ്കിലെ ജോലി രാജിവെച്ചാണെന്നും ഡെപ്യൂേട്ടഷൻ നിയമനമല്ലെന്നുമാണ് മുസ്ലിം യൂത്ത് ലീഗിന്റെ ആരോപണം.
“,