ഹരീഷ് വാസുദേവനെതിരെ ക്രിമിനല്‍ കേസെടുക്കണം: ദലിത് സംഘടനകള്‍
കൊച്ചി: വാളയാറില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മക്കെതിരെ വംശവെറിയും ജാതീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഫേസ് ബുക്ക് കുറിപ്പിട്ട അഡ്വ. ഹരീഷ് വാസുദേവനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമം(തടയല്‍) നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് ദലിത്-ആദിവാസി സംഘടനകള്‍.
നിഷ്പക്ഷ നിരീക്ഷകനെന്നും നിയമ വിദഗ്ധനെന്നും അറിയപ്പെടുന്ന ഹരീഷ് രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാനാണ് ഹീനമായ അവഹേളനം നടത്തിയത്. ഫേസ്ബുക്ക് കുറിപ്പിനെതിരെ കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമീഷനില്‍ ഉള്‍പ്പെടെ നല്കിയ പരാതികള്‍ ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. ദലിത് സ്ത്രീയുടെ സ്ത്രീത്വെത്തയും പിന്നാക്ക ജീവിത സാഹചര്യങ്ങളെയും അപമാനിക്കുകയാണ് ഹരീഷ് ചെയ്തതെന്ന് എം.ഗീതാനന്ദന് ‘മാധ്യമ’ത്തോട് പറഞ്ഞു. ജസ്റ്റിസ് ഹനീഫ കമീഷന് റിപ്പോര്‍ട്ടാണ് ഡിവൈ.എസ്.പി സോജന് ഫ്രാന്‍സിസിനെ രക്ഷിച്ചത്. ഹൈകോടതി വിധി വന്ന പശ്ചാത്തലത്തില്‍ കമീഷന് റിപ്പോര്‍ട്ടിന് വിലയില്ലെന്നും ഗീതാനന്ദന് പറഞ്ഞു.
കേസില്‍ ഭരണകൂടത്തിെന്റയും പൊലീസ്-ജുഡീഷ്യറി സംവിധാനത്തിെന്റയും വീഴ്ചകള്‍ മറച്ചുവെച്ച് ദലിതും തൊഴിലാളിയും സ്ഥാനാര്‍ഥിയുമായ സ്ത്രീയെപ്പറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്ബ് പോസ്റ്റ് എഴുതിയ ഹരീഷിെന്റ ഉദ്ദേശ്യത്തില്‍ സംശയമുണ്ടെന്ന് അഡ്വ.ബോബി തോമസ് ചൂണ്ടിക്കാട്ടി. ഹരീഷ് ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ പലതും ശുദ്ധ നുണയാണ്. കുട്ടികളുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് പൊലീസ് നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടികളുടെ അമ്മയടക്കം ബന്ധുക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയിരുന്നില്ല. അതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെന്റ ഉള്ളടക്കത്തിലെ സാങ്കേതിക വിവരങ്ങള്‍ അവര്‍ക്ക് അറിയില്ല. ഭരണകൂടത്തിെന്റ നിയമപാലകരാല്‍ ചതിക്കപ്പെട്ട അമ്മക്കെതിരെയാണ് ഹരീഷ് പച്ചക്കള്ളങ്ങള്‍ കുറിച്ചതെന്നും ബോബി പറഞ്ഞു.
രണ്ടാമത്തെ കുട്ടിയുടെ കൊലപാതകി സ്റ്റേറ്റും സമൂഹവുമാണെന്ന് സമ്മതിക്കാന്‍ മനസ്സാക്ഷിയുള്ള ആര്‍ക്കും കഴിയുമെന്ന് പ്രതാപന് തായാട്ട് പറഞ്ഞു. ഈ മാസം 12ന് ഹരീഷിെന്റ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ദലിത് കൂട്ടായ്മക്കുവേണ്ടി സി.എസ്. മുരളി അറിയിച്ചു.