Header 1 vadesheri (working)

ഗുരുവായൂരിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം നടന്നു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം നടന്നു. ചാവക്കാട് എം. ആര്‍. ആര്‍. എം. സ്‌കൂളിലാണ് മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലേക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. രാവിലെ 8 മുതല്‍ വിതരണം ആരംഭിച്ചു. ഇവിഎം മെഷീന്‍, പോളിങ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി 20 കൗണ്ടര്‍ വീതം ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

6 പഞ്ചായത്തുകളിലേക്കും 2 മുന്‍സിപ്പാലിറ്റി കളിലേക്കുമായി 305 ബൂത്തുളിലേക്കാണ് വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത്. ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ വിവി പാറ്റ് മെഷീനുകളും പോളിങ്‌നായി ഉപയോഗിക്കുണ്ട് . വോട്ടെടുപ്പിന് ആവശ്യമായ സാധനസാമഗ്രികള്‍ക്ക് പുറമേ കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനുള്ള മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, പി പി ഇ കിറ്റ് എന്നിവയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. മുന്‍പ് മണ്ഡലത്തില്‍ 189 ബൂത്തുകളാണ് ഉണ്ടായിരുന്നത്.

എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനായി ആയിരം വോട്ടര്‍മാരില്‍ കൂടുതല്‍ വരുന്ന ബൂത്തുകള്‍ രണ്ടായി വിഭജിച്ചാണ് 305 ബൂത്തുകളായി തിരിച്ചിരിക്കുന്നത്. പോളിംഗ് സ്റ്റേഷനിലേക്ക് ഒരു പ്രിസൈഡിങ്ങ് ഓഫീസറും 3 പോളിംഗ് ഓഫീസര്‍മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. റിട്ടേണിംഗ് ഓഫീസര്‍ സുരേശന്‍ കാണിച്ചേരി, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ജി വരുണ്‍, താലൂക്ക് തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.