Header 1 vadesheri (working)

തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് – ബിജെപി ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് – ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് – ബിജെപി ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉമ്മൻ ചാണ്ടി വെല്ലുവിളിച്ചു.

Second Paragraph  Amabdi Hadicrafts (working)

എൽഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ബാലശങ്കറിൻ്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും പറഞ്ഞു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളിൽ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

സർക്കാരിൻറെ ഓരോ അഴിമതികളും പുറത്തു കൊണ്ടുവന്ന ചര്‍ച്ചയാക്കിയ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കാൻ ആണ് പി ആർ ഏജൻസികളുടെ നീക്കമെന്നും അതാണ് സര്‍വ്വേകളിൽ കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. </p