വനിത കമ്മിഷനിൽ കെട്ടി കിടക്കുന്നത് 11,187 കേസുകൾ. ചെലവ് 2.12കോടി
തിരുവനന്തപുരം∙ വനിത കമ്മിഷനിൽ കെട്ടി കിടക്കുന്നത് 11,187 കേസുകൾ. തീർപ്പാക്കിയത് 46% മാത്രം. ചെയർപേഴ്സൺ എം.സി. ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപയെന്നും വിവരവകാശ രേഖ. നാല് മെമ്പർമാർ ഉൾപ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണെന്നും വിവരവകാശ രേഖയിൽ പറയുന്നു. കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാറിന് ലഭിച്ച വിവരവകാശ മറുപടിയിലാണ് വിവരം.
വനിത കമ്മിഷനിൽ 2017 മേയ് 22 മുതൽ 2021 ഫെബ്രുവരി 12 വരെ വരെ 22,150 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 10,263 കേസുകൾ തീർപ്പാക്കിയിട്ടുണ്ടന്നും 11,187 കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നണ്ടന്നും വിവരവകാശ രേഖയിൽ പറയുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത്. കുറവ് വയനാട്ടിലും.
ഓണറേറിയം, ടിഎ, ടെലിഫോൺ ചാർജ്, എക്സ്പെർട്ട് ഫീ, മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് ഇനങ്ങളിലായി വനിത കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ 2021 ഫെബ്രുവരി എട്ടുവരെ കൈപ്പറ്റിയത് 53,46,009 രൂപയാണ്. കൂടാതെ മെമ്പർമാരായ ഇ.എം രാധ 41,70,929 രൂപയും എം.എസ്.താര 39,42,284 രൂപയും ഷാഹിദ കമാൽ 38,89,123 രൂപയും, ഷിജി ശിവജി 38,87,683 രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇ.എം.രാധ, ഷാഹിദ കമാൽ എന്നിവർ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ഇനത്തിൽ തുക കൈപ്പറ്റിയിട്ടില്ല.
സർക്കാർ ഓഫിസുകളിലെ അതിക്രമവുമായി ബന്ധപ്പെട്ട് 100 കേസുകൾ റജിസ്റ്റർ ചെയ്തു. തീർപ്പാക്കിയത് 38 കേസുകൾ. ഇടതുപക്ഷ ജീവനക്കാർക്കെതിരെ കേസുകൾ പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലും കമ്മിഷന്റെ ഭാഗത്തുനിന്നും ബോധപൂർവമായ അവധാനത ഉണ്ടാകുന്നു വെന്ന് ആരോപണം ഉണ്ട്. പൊലീസിനെതിരെ 342 കേസുകൾ റജിസ്റ്റർ ചെയ്തതിൽ 116 കേസുക ളാണ് തീർപ്പാക്കിയത്. ഡിഎൻഎ ടെസ്റ്റുമായി ബന്ധപ്പെട്ട 29 കേസുകളിൽ 9 കേസുകൾ തീർപ്പാക്കി യെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്