യു.ഡി.എഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ഒരു ഗുരുവായുർക്കാരനും ഖേദിക്കേണ്ടി വരില്ല :കെ.എൻ.എ ഖാദർ
ഗുരുവായൂർ: യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തതിന്റെ പേരിൽ ഒരു ഗുരുവായുർക്കാരനും ഖേദിക്കേണ്ടി വരില്ലെന്ന് കൺവെൻഷനിൽ സംസാരിച്ച സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് വിട്ട് കോൺഗ്രസിൽ ചേർന്ന എൻ.സി.പി നേതാവ് മോഹൻദാസ് ചേലനാട്ടിന് സ്വീകരണം നൽകി.
എൽ.ഡി.എഫ് തുടർ ഭരണം ഉണ്ടായാൽ കേരളം തകരുമെന്നതിനാലാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷനായി.
കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.യതീന്ദ്രദാസ്, അഡ്വ. ടി.എസ്.അജിത്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ആർ.വി.അബ്ദുൾ റഹിം, കോൺഗ്രസ് മുൻ ബ്ലോക് പ്രസിഡന്റ് ആർ.രവികുമാർ, നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ, കെ.പി.എ. റഷീദ്, കോൺഗ്രസ് നേതാക്കളായ ശശി വാറനാട്ട്, ബാലൻ വാറനാട്ട്, അരവിന്ദൻ പല്ലത്ത്, പി.കെ.രാജേഷ് ബാബു, ശിവൻ പാലിയത്ത്, ടി.എൻ. മുരളി, വി.കെ.സുജിത്ത്, സി.എസ്.സൂരജ് പി.ഐ. ലാസർ, നിഖിൽ .ജി.കൃഷ്ണൻ, ബിന്ദു നാരായണൻ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ആർ.വി.ജലീൽ എന്നിവർ സംസാരിച്ചു.
ഒ.കെ.ആർ മണികണ്ഠൻ ( ചെയർമാൻ), ആർ.വി.ജലീൽ (ജനറൽ കൺവീനർ), കോങ്ങാട്ടിൽ അരവിന്ദാക്ഷൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് കൺവെൻഷൻ രൂപം നൽകി.